പി.സി ജോർജിന്റെ വീട്ടിൽ പൊലീസ് സംഘം; വീട് മുഴുവൻ അരിച്ചു പെറുക്കി പൊലീസ്; എത്തിയാലുടൻ അറസ്റ്റ്; വീഡിയോ കാണാം

കോട്ടയം: മത വിദ്വേഷ പ്രസംഗത്തെ തുടർന്നു കോടതി ജാമ്യം നിഷേധിച്ച മുൻ എം.എൽഎ പി.സി ജോർജിന്റെ പൂഞ്ഞാറിലെ വസതിയിൽ കേരള പൊലീസ് റെയ്ഡ്. പി.സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലാണ് പൊലീസ് സംഘം എത്തിയത്. കൊച്ചി വെണ്ണലയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പി.സി ജോർജ് കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയത്. ഇതേ തുടർന്നു കൊച്ചി പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജോർജിന്റെ വീട്ടിൽ പൊലീസ് സംഘം എത്തിയത്.

Advertisements

കൊച്ചി പനങ്ങാട് നിന്നുള്ള പൊലീസ് സംഘമാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയത്. വിവരം അറിഞ്ഞ് സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപ്ക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ജോർജും കുടുംബവും വീട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് പൊലീസ് സംഘം നിൽക്കുന്നത്. ആവശ്യമെങ്കിൽ ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള കരുതലോടെ തന്നെയാണ് പൊലീസ് സംഘം എത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles