ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു : പി.സി. ജോർജ് 

കോട്ടയം :  പിണറായി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ഏത് വിധേയനയും സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് പറഞ്ഞു.

Advertisements

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും കാർഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ച തടയുന്നതിലും ഇടതുപക്ഷ സർക്കാർ പൂർണ്ണ പരാജയമാണ്.റബർ,ഏലം കുരുമുളക് തുടങ്ങിയവയെല്ലാം വൻ വില തകർച്ചയെ നേരിടുന്നു. ഈ അനിശ്ചിതത്വത്തിന് ആക്കം വർദ്ധിപ്പിക്കുന്നത് ഭരണാധികാരി വർഗ്ഗത്തിന്റെ ക്രൂരമായ അവഗണനയും നീതികരണമില്ലാത്ത വാഗ്ദാന ലംഘനവുമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷകമിത്രങ്ങൾ എന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത താല്പര്യങ്ങൾക്ക് വശംവദരായി  ഈ വഞ്ചനക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും പാലായനം ചെയ്ത യുവതലമുറയുടെ കണക്കെടുത്താൽ തൊഴിലില്ലായ്മയുടെ ഭീകരാവസ്ഥയും മനസ്സിലാകുമെന്ന് പി സി ജോർജ് പറഞ്ഞു..കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മുതൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ ജോർജുകുട്ടി കാക്കനാട്ട്, അഡ്വ ഷോൺ ജോർജ്,സെബി പറമുണ്ട,കെ എഫ് കുര്യൻ, സജി എസ് തെക്കേൽ, ജോൺസൺ കൊച്ചുപറമ്പിൽ,അഡ്വ ഷൈജോ ഹസ്സൻ,മാത്യു കൊട്ടാരം,ഇന്ദിരാ ശിവദാസ്, മേഴ്സി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.