വൈക്കം : മികച്ച റോട്ടറി അസിസ്റ്റന്റ് ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട എസ് ഡി സുരേഷ് ബാബു വിന് പെരുവ റോട്ടറി സ്വീകരണം നൽകി പ്രസിഡന്റ് ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചാബ് റോട്ടറി ഗവർണർ ഷാജു പീറ്റർ മുഖ്യതിഥി ആയിരുന്നു. പുതിയ ഭാരവാഹികൾ ആയി കെ എസ്.സോമശേഖരൻനായർ-പ്രസിഡന്റ്,കെ. മനോജ്‌കുമാർ -സെക്രട്ടറി, ഡോക്ടർ ജിബിൻ പുത്തൂരാൻ-ട്രഷറർഎന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
അസിസ്റ്റന്റ് ഗവർണർ ഡോ ബിനു സി നായർ, ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മോഹമ്മദ്, ഫാദർ ഡോ. ജോൺസ് ഏർണിയാകുളം, ജോസ് പീറ്റർ, അനീഷ് വരിക്കൽ, മാത്യു പുത്തൂരാൻ, മാണി പി ജോസഫ്, ബേബി സി ചാലപ്പുറം, ബിജു ഫിലിപ്പ് അരുൺ സോമൻ, ബിജു പീറ്റർ ഗ്രേസി ജോയി, ഷെല്ലി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വനിതകൾക്കും വീട്ടമ്മ മാർക്കും പ്രയോജനം ചെയ്യുന്ന “ഓപ്പോൾ “എന്ന പദ്ധതി ക്കും തുടക്കം കുറിച്ചു.