പീരിമേട് : പീരുമേട് കോടതിസമുച്ചയത്തിലെ ഓണാഘോഷ പരിപാടി പീരുമേട് എം.എൽ.എ വാഴൂർ സോമൻന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണ പ്രകാരം ബാർ അസോസിയേഷനും കോടതിയിലെ ഉദ്യോഗസ്ഥരും കൂടി സംയുക്തമായി തീരുമാനിച്ച് മാറ്റിവെച്ചിരുന്നു. ഇന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ: ജോഷി പോളിന്റെ അധ്യക്ഷതയിലാണ് ഓണാഘോഷ പരിപാടികൾ നടത്തിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കാർത്തിക് സാരംഗൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് എ.ആർ സോണിയ എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: പ്രീത എൻ.വി ,ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ:സോബിൻ സോമൻ , ന്യായാധികാരി മജിസ്‌ട്രേറ്റ് കൃഷ്ണനുണ്ണി ,കോടതി ജെ.എസുമാരായ ജയദേവ് , ഉമ ബി,സഹീർ, എൻ.സി.പി.എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പത്മാലയം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഉള്ള കലാപരിപാടികൾ അഡ്വക്കറ്റുമാരിൽ നിന്നും അതുപോലെ കോടതി ഉദ്യോഗസ്ഥൻ മാരിൽ നിന്നും നേതൃത്വം നൽകിയവർ അഡ്വ:മീനു ആൻറണി , അഡ്വ :പൊന്നു എസ്, അഡ്വ : കെ വിജയൻ , അഡ്വ : ടിബിൻ കുര്യൻ, അഡ്വ: കെ.ബി രത്തൻ , അഡ്വ: സാബു തോമസ് , കോടതി ജീവനക്കാരായ അരുൺ സി,രാജേഷ് ,ശ്രീകൃഷ്ണൻ, രാകേഷ്, മനേക്ഷ,ആൻറണി,അഖിൽ, രാജിമോൾ , സഹീല, ലിസമ്മ , ഉമേഷ് ടി , നാസർ , ജോഷി സെബാസ്റ്റ്യൻ, അനീന, അഞ്ചു ,സിഞ്ചു കോശി , ഹസീനാ , ആര്യ , അഡ്വ ക്ലർക്ക് ബിന്ദു , ശ്രീകുമാർ ,എന്നിവർ മത്സരങ്ങൾക്കെല്ലാം നേതൃത്വം നൽകി വൻ വിജയം ആക്കി തീർത്തു
പീരുമേട് കോടതി സമുച്ചയത്തിൽ ഓണാഘോഷം നടത്തി; ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കാർത്തിക് സാരംഗൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് എ.ആർ സോണിയ എന്നിവർ നിർവഹിച്ചു
