കോട്ടയം : കാശ്മീരിൽ പഹൽഗാമിൽ നിരപരാധികളായ 26 ഇന്ത്യൻ പൗരൻമാരെ ക്രൂരമായി വധിച്ച ഭീകര പ്രവർത്തനത്തിനെതിരെ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി (ഐപ് സോ )ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ ഭീകരവിരുദ്ധ സദസ് നടത്തി. സദസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.കെ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
Advertisements
ജില്ലാ സെക്രട്ടറി അഡ്വ.കെ ആർ ശ്രീനിവാസൻ, ഡോ. എ ജോസ്, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസ്,പി കെ ആനന്ദക്കുട്ടൻ, സി എൻ സത്യസന്‍,പി കെ കൃഷ്ണൻ,എം കെ പ്രഭാകരൻ, ടി സി ബിനോയ്, ബി ശശി കുമാർ, എ കെ അർച്ചന, കെ ഗോപാലകൃഷ്ണൻ,അഡ്വ.ചന്ദ്രബാബു എടാടാൻ,ബി ആനന്ദക്കുട്ടൻ, അർജുനൻ പിള്ള, പി ആർ ബേബി, എന്നിവർ പ്രസംഗിച്ചു.