കുമരകം : ജമ്മു കാശ്മീർ പെഹൽ ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി. ബിജെപി കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന അനുസ്മരണ ശ്രദ്ധാഞ്ജലിയിൽ കുമരകം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സംസാരിക്കുന്നു. മണ്ഡലം ഭാരവാഹികളായ അരുൺകുമാർ, രമണൻ കറുത്ത കുഞ്ഞ്, സ്റ്റാൻലി തോമസ്, വിദ്യാ വി നായർ, വിനേഷ് കുമാർ, അരുൺ ശോഭാ രാജേന്ദ്രൻ, പഞ്ചായത്ത് ഭാരവാഹികളായ പ്രജീപ് കൊട്ടാരത്തിൽ, ജോജോ കുര്യൻ, ശിവൻ പി വി, സജീവ് കുന്നത്ത്, ദേവകി ടീച്ചർ, രാജേഷ് കെ കെ, ജ്യോതികുമാർ. തുടങ്ങിയവർ പങ്കെടുത്തു.
Advertisements