നാട്ടകം: നാട്ടകം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഉപയോഗശൂന്യമായ പേനകൾ ഉപയോഗിച്ച് വേറിട്ടൊരു അത്തക്കളം തീർത്തു. ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പേനകൾ മഷി തീർന്നാൽ വലിച്ചെറിഞ്ഞ് കളയാതിരിക്കുവാനായി എൻ.എസ്.എസ്. ന്റെ നേതൃത്വത്തിൽ ഒരു പെൻ ബിൻ സ്കൂളിൽ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറുമാസം കൊണ്ട് പെൻ ബിന്നിൽ ശേഖരിച്ച പേനകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ വ്യത്യസ്തമായ അത്തക്കളം നിർമ്മിച്ചത്.
പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രിൻസിപ്പൽ ബെന്നോ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, വോളണ്ടിയർ സെക്രട്ടറി അനറ്റ് ജോമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.