ഇടുക്കി : പെരിയാർ വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ 8ന് വനിതാദിനം ആഘോഷിച്ചു. ഡിവിഷൻ ന്റെ കീഴിലുള്ള വിവിധ സ്‌ത്രീ സംഘങ്ങളുടെ പങ്കാളിത്തത്തോടെ സെമിനാർ, സംഘങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരിചയപ്പെടുത്തൽ, എന്നിവ എയ്ഞ്ചൽ വാലി നേച്ചർ എഡ്യൂക്കേഷൻ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. പി ടി സി എഫ് പ്രതിനിധി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വന്യജീവി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകആയ പ്രൊഫസർ കുസുമം ജോസഫ് സെമിനാർ ക്ലാസ് നയിച്ചു.പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റൻറ് നേച്ചർ എജുക്കേഷൻ എഡ്യൂക്കേഷൻ ഓഫീസർ സി ജി സുനിൽ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിബിൻ ജോസഫ് നയന വിശ്വൻ, അഷറ,അജിൻ,വിനീത് രശ്മി, നിമിഷ പൊന്നപ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പമ്പ അഴുത റെയിഞ്ചിന്റെ കീഴിലുള്ള വിവിധ ഇ ഡി സി കളിൽ നിന്നായി എഴുപതോളം വനിതാ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
പെരിയാർ വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു
