വെള്ളനാട്• ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ച സ്ത്രീയെ നടുറോഡിൽ വച്ചു ചവിട്ടി വീഴ്ത്തിയ ചെറിയകൊണ്ണി കിഴക്കേക്കര വടക്കോണത്ത് വി.സുനിൽ (52) പൊലീസ് കസ്റ്റഡിയിൽ. ചവിട്ടേറ്റ ഉറിയാക്കോട് സ്വദേശിനി ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വെള്ളനാട് ജംക്‌ഷനിൽ നാട്ടുകാർ നോക്കി നിൽക്കെയാണു സംഭവം.
പിന്നിൽ കെഎസ്ആർടിസി ബസ് വരുന്നതിനാൽ വീട്ടിലേക്ക് പോകാനായി ശ്രീകുമാരി കയറുന്നതിനിടെ ഓട്ടോ മുന്നോട്ട് എടുത്തു. ഇൗ സമയം ശ്രീകുമാരി ബസിന്റെ ബോർഡ് നോക്കിയ ശേഷം ഓട്ടോയ്ക്ക് സമീപത്ത് കൂടെ എത്തിയ സുനിലിന്റെ ദേഹത്ത് ഇടിച്ചു. ശ്രീകുമാരിയും നിലത്ത് വീഴുന്നതിനിടെ സുനിലും സമീപത്ത് ഇരുന്ന ബൈക്കിൽ തട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൗ വാഹനം വീഴുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മറ്റ് ബൈക്കുകളിലും സൈക്കിളുകളിലും തട്ടി അതും മറിഞ്ഞു വീണു. അപ്രതീക്ഷിതമായി നിലത്ത് വീണ സുനിൽ പെട്ടെന്ന് പ്രകോപിതനായി എണീറ്റ് ഓട്ടോയിൽ കയറാൻ നിന്ന ശ്രീകുമാരിയുടെ പിൻവശത്ത് ചവിട്ടുകയായിരുന്നു. കൈയ്ക്കും ചവിട്ടേറ്റ ഭാഗത്തും പരുക്കേറ്റ ശ്രീകുമാരി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
വിവരം അറിഞ്ഞ് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് ഉടൻ എത്തി സുനിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമീപത്തെ കടയുടെ സിസിടിവിയിൽ ഇൗ ദ്യശ്യങ്ങൾ പതിഞ്ഞു. ശ്രീകുമാരി കയറുന്നതിന് മുൻപ് ഓട്ടോ മുന്നോട്ടെടുത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് സുനിൽ വെള്ളനാട് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആര്യനാട് പൊലീസ് കേസെടുത്തു