പെരുവ: വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാരിക്കോട് കൃഷ്ണ കൃപയിൽ നാരായണൻ(83) നാണ് മരിച്ചത്. വീടിന് തൊട്ട് സമീപമുള്ള പുരയിട ത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമനസേന മൃതദേഹം പുറത്തെടുത്തു. വെള്ളൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ പരേതയായ നളിനാക്ഷിയമ്മ. മക്കൾ കെ .എൻ രാജേഷ്(വില്ലേജ് ഓഫീസ് കടുത്തുരുത്തി),രജനി (നേഴ്സ് ) രശ്മി (നേഴ്സ് ). മരുമക്കൾ സൗമ്യ,രാജു (പോലീസ് ) ,സുനിൽകുമാർ (റവന്യൂ വകുപ്പ് )സംസ്കാരം നടത്തി.
Advertisements