പത്തനംതിട്ട: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും പാചകവാതക വില വർധിപ്പിച്ചും, പെട്രോളിനും ഡീസലും വിലക്കുറക്കാതെയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ സി പി (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധം നടത്തി.
എൻ സി പി (എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ സമരം എൻ സി പി (എസ്) സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ചെയ്തു.
അധികാരത്തിൽ എത്തിയത് മുതൽ എല്ലാ മേഖലകളിലും വില കൂട്ടിയും കരി നിയമങ്ങൾ അടിച്ചേൽപ്പിച്ചും ജനദ്രോഹ നടപടികൾ തുടർരുന്ന ബിജെപി സർക്കാർ കേരളത്തിന്റെ മതേതര അന്തരീക്ഷം തകർക്കുന്ന സമീപനം സ്വീകരിക്കുകയാണെന്നും പെട്രോളിനും ഉൽപ്പന്നങ്ങൾക്ക് മേലുള്ള നിയന്ത്രണം പെട്രോളിയം കമ്പനികളിൽ നിന്ന് എടുത്തു മാറ്റണമെന്നും മാത്യൂസ് ജോർജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിയിൽ അധ്യക്ഷത വഹിച്ചു. എ.അലാവുദ്ദീൻ, ചെറിയാൻ ജോർജ് തമ്പു, എം.മുഹമ്മദ് സാലി, അഡ്വക്കേറ്റ് ശ്രീ ഗണേഷ്, കെ റോയ്, സാബുഖാൻ, ബിനോജ് തെന്നാടൻ, രഞ്ജിത്ത് പാറക്കൽ, അഡ്വക്കേറ്റ് എം. ബി നൈനാൻ, ബൈജു മാത്യു, സോണി സാമുവൽ, അനുരാജ്, തെരേസ ജോർജ്, സുജോ ഓമല്ലൂർ,ബാബൂസ് ജോർജ്, അഡ്വക്കേറ്റ് നൈസാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.