പിന്നോട്ടില്ലന്ന് പമ്പ് ഉടമകൾ: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 12 മണി വരെ പമ്പുകൾ അടച്ചിടും

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് തീരുമാനം.എലത്തൂര്‍ എച്ച്‌പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി , അടൂർ, താലൂക്കുകൾ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങൾ നാളത്തെ പെട്രോളിയം സമരത്തിൽ നിന്ന് ഒഴിവാക്കി

Advertisements

ചൊവ്വാഴ്ച ഇരുമ്ബനം എച്ച്‌പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചു ദിവസമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ധനവുമായി പമ്ബുകളിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ‘ചായക്കാശ്’ എന്ന പേരില്‍ ഒരു തുക നല്‍കുന്ന പതിവ് പണ്ടു മുതല്‍ നിലനില്‍ക്കുന്നതാണ്. 300 രൂപ വരെയാണ് നിലവില്‍ നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ തുക കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍ രംഗത്തെത്തുകയും ആവശ്യം ഡീലര്‍മാര്‍ നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം നടക്കുന്നത്.ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനിടെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഡ്രൈവര്‍ നിഷേധിച്ചു.

Hot Topics

Related Articles