ഇന്ധന വില വർദ്ധനവ്: ഐ.എൻ.ടി.യു.സി വൈക്കം റീജിയണൽ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ ധർണ നടത്തി

വൈക്കം: പെട്രോൾ, ഡീസൽ, പാചക വാതക വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി വൈക്കം റീജണൽ കമ്മറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.മാധവ സ്‌ക്വയറിൽ നിന്നും ആരംഭിച്ച നടപ്പു സമരം ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു.

Advertisements

ധർണ സമരത്തിൽ ജില്ലാ ഭാരവാഹികളായ വി.ടി. ജെയിംസ്, ഇടവട്ടം ജയകുമാർ, കെ.വി. ചിത്രാംഗദൻ ,കെ.ആർ.ശശികുമാർ ,വിജയമ്മ ബാബു ബ്ലോക്ക് ഭാരവാഹികളായ ജീ . രാജീവ്, ജോർജ്ജ് വർഗ്ഗീസ്, യു. ബേബി, പ്രീതരാജേഷ്, രാജശ്രീ വേണുഗോപാൽ, മോഹൻ.കെ. തോട്ടു പുറം, വി.ജി. ജനാർദ്ദനൻ , കെ.എൻ. വേണുഗോപാൽ, മനോജ് കല്ലറ, കെ.സുരേഷ് കുമാർ , വർഗ്ഗീസ് പുത്തൻചിറ , രാജ് ഇരുമ്പേ പ്പള്ളി, സന്തോഷ് ചക്കനാടൻ, കെ.സജീവൻ , സി.എസ്.സലിം , പി.ആർ. രത്‌നപ്പൻ, പോൾ തോമസ്, വി.ആർ. അനുരുദ്ധൻ, ടി.ഡി.സുധാകരൻ , സി.എ. നാഷാദ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles