കോട്ടയം: പെട്രോളിയം ഡീലേഴ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഗണിക്കപ്പെടേണ്ടതാണെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. പെട്രോളിയം ട്രെയിഡേഴ്സ് വെൽഫെയർ ആന്റ് ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കുമരകത്ത് നടന്ന മിഷൻ ഏകത ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവും അതുവഴി പ്രവർത്തന മൂലധനം ഉയർത്തേണ്ടി വരികയും ചെയ്യുന്ന ഡീലർമാർക്ക് കാലോചിതമായി ഡീലർ കമ്മിഷൻ ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. യോഗത്തിൽ ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ.എം സജി അധ്യക്ഷത വഹിച്ചു. സംസ്ഥാനങ്ങൾ ചേർന്ന ലൈക്ക് മൈൻഡ് സ്റ്റയിറ്റ്സിന്റെ കൺവീനർ നിശ്ചൽ സിംഘാനിയ മുഖ്യപ്രഭാഷണം നടത്തി. കെ.പി മുരളി (തമിഴ്നാട്), ബാസവ ഗൗഡ (കർണ്ണാടക), അനിൽ പപ്പുയാദസ് (ഹരിയാന), അരവിന്ദ ഭായ് താക്കർ (ഗുജറാത്ത്), ശ്യാം ലാൽ പാൽ ചൗധരി (നോർത്ത് ബംഗാൾ), മാരി അമർ റെഡി (തെലങ്കാന), ചന്ദ്രുലാൽ (ആന്ധ്രപ്രദേശ്), ലോക് മാലങ്കി (കർണ്ണാടക), പ്രഭാത് കെ.സിംഗ് (ബീഹാർ) , ലൂക്ക് തോമസ് എന്നിവർ പ്രസംഗിച്ചു.