ദില്ലി: തൻ്റെ ഇമെയിലും ഫോണും ചോർത്തി എന്ന ആരോപണവുമായി ശശി തരൂർ എം പി. ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും ആക്ഷേപമുണ്ട്.
ഇന്ന് രാവിലെ മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂട്ടാതെ അഖിലേഷ് യാദവ്, പവന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു. പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വക്കുന്നുണ്ട്.