മാജിക് മഷ്റൂം ലഹരിയിൽ വിമാനത്തിന്റെ എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ച് പൈലറ്റ്: ഒഴിവായത് വൻ ദുരന്തം-ഒടുവിൽ കുറ്റസമ്മതം

വാഷിംഗ്ടൺ:30,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിൽ വൻ ദുരന്തം ഒഴിവായത് സഹപൈലറ്റിന്റെ ധൈര്യത്താൽ. മാജിക് മഷ്റൂം ലഹരിയിൽ എൻജിനുകൾ ഓഫാക്കാൻ ശ്രമിച്ച പൈലറ്റാണ് ഒടുവിൽ കോടതിയിൽ കുറ്റസമ്മതം നടത്തിയത്.2023 ലാണ് അമേരിക്കയിലെ വാഷിംഗ്ടണിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ ഹൊറൈസൺ എയർ വിമാനത്തിൽ സംഭവം നടന്നത്. 80 യാത്രക്കാരും ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്ന സമയത്ത്, കോക്പിറ്റിലെ എക്സ്ട്രാ സീറ്റിൽ സഞ്ചരിച്ചിരുന്ന അലാസ്ക എയർ പൈലറ്റ് ജോസഫ് എമേഴ്സൺ (44) എൻജിനുകൾ ഓഫാക്കാൻ ശ്രമിച്ചു.സഹപൈലറ്റ് സമചിത്തത കൈവിടാതെ വിമാനത്തെ നിയന്ത്രിച്ച് ഒടുവിൽ പോർട്ട്ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

Advertisements

യാത്രക്കാരെ സുരക്ഷിതരാക്കാനായതോടെ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ സംസ്ഥാന കോടതിയിൽ എമേഴ്സണിന് 50 ദിവസത്തെ ജയിൽ ശിക്ഷയും അഞ്ച് വർഷത്തെ നിരീക്ഷണവും വിധിച്ചിരുന്നു. എന്നാൽ വിമാന ജീവനക്കാരെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതിനുള്ള ഫെഡറൽ കേസിൽ നവംബറിൽ അന്തിമ വിധി പ്രഖ്യാപിക്കുംഅടുത്ത സുഹൃത്തിന്റെ മരണത്തിൽ തളർന്നിരിക്കുമ്പോഴാണ് മാജിക് മഷ്റൂം ഉപയോഗിച്ചതെന്നും അത് തന്നെ നിയന്ത്രണം തെറ്റിച്ചതിന് കാരണമായെന്നും എമേഴ്സൺ പിന്നീട് വിശദീകരിച്ചു. കരിയറും ജീവിതവും അപകടത്തിലാക്കിയ സംഭവത്തിൽ കുറ്റസമ്മതം നടത്തിയത് ദീർഘകാല ശിക്ഷ ഒഴിവാക്കാനാണെന്നാണ് അഭിഭാഷകർ അറിയിച്ചത്.

Hot Topics

Related Articles