ചർമ്മ സംരക്ഷണത്തിൽ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചർമ്മത്തിന് ആവശ്യമായ മോയ്ചറൈസർ, സൺ സ്ക്രീൻ ക്ലെൻസർ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി വരെ കൃത്യമായ ചർമ്മ സംരക്ഷണം ഉറപ്പാക്കണം. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള ചർമ്മ സംരക്ഷണം ശരിയായ രീതിയിൽ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്ലെൻസിങ്ങിനും സൺ സ്ക്രീനിനുമൊക്കെ ചർമ്മ സംരക്ഷണത്തിൽ വളരെ പങ്ക് തന്നെയുണ്ടെന്ന് പറയാം. എത്ര നേരമില്ലെങ്കിലും ഇവയൊന്നും ഒരിക്കലും അവഗണിക്കാൻ പാടില്ല.
ക്ലെൻസർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ്മ സംരക്ഷണത്തിൻ്റെ ആദ്യ പടിയാണ് ക്ലെൻസിങ്ങ് എന്ന് തന്നെ പറയാം. ചർമ്മം നല്ല വ്യത്തിയായി കഴുകുന്നതാണ് ക്ലെൻസിങ്ങ് പറയുന്നത്. വളരെ മൃദുവായി വേണം ക്ലെൻസിങ്ങ് ചെയ്യാൻ. ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസർ തിരഞ്ഞെടുക്കാനും ശ്രമിക്കണം. അഴുക്കുകളെയും മറ്റ് പൊടി പടലങ്ങളെയുമൊക്കെ കളയാൻ ക്ലെൻസിങ്ങ് വളരെയധികം സഹായിക്കും. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം കൂട്ടാനും വളരെ മികച്ചതാണ് ക്ലെൻസിങ്ങ്. കൂടാതെ ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചർമ്മത്തിന് നൽകുന്നത്. സ്കിനിൻ്റെ ഘടന പോലും രൂപപ്പെടുത്താൻ ക്ലെൻസിങ്ങിന് കഴിയാറുണ്ട്.
റോസ് വാട്ടർ
ചർമ്മത്തിന് വളരെ നല്ലതാണ് റോസ് വാട്ടർ. ടോണർ പലരും റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. ചർമ്മത്തിനെ വ്യത്തിയാക്കാനും അഴുക്കുകളെ കളയാനും റോസ് വാട്ടർ നല്ലതാണ്. സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാൻ റോസ് വാട്ടർ സഹായിക്കും. എല്ലാ ചർമ്മകാർക്കും അനുയോജ്യമാണ് റോസ് വാട്ടർ. കൂടാതെ ഇത് ചർമ്മത്തിലെ വരൾച്ചയെ തടയാനും സഹായിക്കുന്നതാണ്. മേക്കപ്പ് റിമൂവറായും ക്ലെൻസറായുമൊക്കെ റോസ് വാട്ടർ ചർമ്മത്തിൽ ഉപയോഗിക്കാവുന്നതാണ്.
ഗ്രാമ്പു
കറികൾക്ക് നല്ല രുചിയും മണവുമൊക്കെ നൽകുന്നതാണ് ഗ്രാമ്പൂ. അതുപോലെ മുടിയ്ക്കും മുഖത്തിനും ഗ്രാമ്പൂ വളരെ മികച്ചതാണ്. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറ്റാൻ ഗ്രാമ്പുവിൻ്റെ എണ്ണ ഉപയോഗിക്കാം. വരണ്ടതും ചൊറിച്ചിലുള്ള ചർമ്മത്തെയും നേരെയാക്കാനും ഗ്രാമ്പൂ വളരെ മികച്ചതാണ്. ആൻ്റി ബാക്ടീരിയൽ ആൻ്റി സെപ്റ്റിംക് ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്രാമ്പൂ. ചർമ്മത്തിലെ അഴുക്കിനെയൊക്കെ നീക്കം ചെയ്യാൻ വളരെ നല്ലതാണിത്.
തയാറാക്കുന്ന വിധം
രാത്രിയിൽ ഒരു പിടി ഗ്രാമ്പൂ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് നന്നായി തിളപ്പിച്ച് അര കപ്പ് ആക്കുക. അതിന് ശേഷം ഇത് നന്നായി തണുക്കുമ്പോൾ ഇതിലേക്ക് റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇതൊരു സ്പ്രെ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്. മുഖം കഴുകി വ്യത്തിയാക്കിയ ശേഷം ഇത് മുഖത്ത് സ്പ്രെ ചെയ്യുക. മോയ്ചറൈസർ ഇടുന്നതിന് മുൻപ് വേണം ഇത് ഉപയോഗിക്കാൻ.