പിണറായി സർക്കാരിന്റെ ഭരണത്തിൽ വെൽഫെയർ ബോർഡുകൾ അനാഥമായി : അഡ്വ ബി രാജശേഖരൻ; കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന് മുൻപിൽ ധർണ നടത്തി

കോട്ടയം : പിണറായി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ കേരളത്തിലെ 18 ക്ഷേമനിധി ബോർഡുകളും അനാഥമായെന്ന് അഡ്വ ബി രാജശേഖരൻ അഭിപ്രായപ്പെട്ടു. കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന് മുൻപിൽ സംഘടിപ്പിച്ച യാചന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലാളികൾ ബോർഡിൽ അംശാദായത്തിൽ നിന്നടച്ച തുകയുടെ 70 ശതമാനം.

Advertisements

വും സർക്കാർ കടമെടുത്തു ചെലവഴിച്ചു. ആർ എസ് പി നേതാക്കൾ തൊഴിൽ മന്ത്രിമാരായപ്പോഴാണ് കേരളത്തിൽ ക്ഷേമനിധി ബോർഡുകൾക്ക് പുനർജീവൻ നൽകിയതും അവയുടെ പ്രവർത്തനം സജീവമാക്കിയത്.ഇന്ന് ക്ഷേമനിധി ബോർഡുകൾ പൂർണമായും നിശ്ചലവസ്ഥയിലായി. ഈ ബോർഡുകളിൽ ഭരണക്കാരുടെ സ്ഥാപിത താല്പര്യക്കാരെ താൽക്കാലിക ജീവനക്കാരായി നിയമിക്കുകയും അവരെ സ്ഥിരപ്പെടുത്താനുമുള്ള ഗൂഢനീക്ക ങ്ങളാണ് ഭരണത്തിന്റെ അവസാനഘട്ടത്തിൽ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി (യു ടി യു സി ) സംഘടിപ്പിച്ച യാചക സമരം യു ടി യു സി ദേശീയ വൈസ് പ്രസിഡന്റ് സ. അഡ്വ ബി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ അധ്യക്ഷത വഹിച്ചു.സ്റ്റീഫൻ ജേക്കബ്, എൻ സി രാജൻ, സി ജി വിജയകുമാർ,അൻസാരി കോട്ടയം ടി കെ വിനോദ്, സണ്ണിച്ചൻ അതിരമ്പുഴ, ടി എ ഫിലിപ്പ്, ടി ടി കുര്യാക്കോസ്, ബിന്ദു ജോൺ, ജോണി വരകിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles