കൊച്ചി: കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ രേഖ പുറത്ത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടതായി രേഖ വ്യക്തമാക്കുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995 ജനുവരി മുപ്പതിന് നടത്തിയ പ്രസംഗത്തിന്റെ രേഖയാണ് പുറത്തുവന്നത്.
തലശ്ശേരി എഎസ്പി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പൊലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് തുടങ്ങുന്ന ഒരു പത്ര റിപ്പോർട്ട് ഉദ്ധരിച്ചാണ് പിണറായി വിജയൻ പ്രസംഗം ആരംഭിച്ചത്. സംഭവത്തിൽ എഫ്ഐഎസ് (ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്) നൽകിയതും റവാഡ ചന്ദ്രശേഖറാണെന്ന് പ്രസംഗത്തിൽ പറയുന്നു. ലാത്തിച്ചാർജിൽ മാരകമായി പരുക്കേറ്റ് വീണുകിടക്കുകയായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജൻ വെടിവെക്കാനുള്ള ഒരുക്കം കണ്ടിട്ട് എഴുന്നേറ്റ് നിന്നിട്ട് പറയുകയുണ്ടായി ഞങ്ങൾ ഇവിടെ കരിങ്കൊടി കാണിക്കാൻ വന്നവരാണ്, കരിങ്കൊടി കാണിച്ചിട്ട് ഞങ്ങൾ തിരിച്ച് പോകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങൾ വെടിവെക്കരുത് എന്ന് പറയുകയുണ്ടായെങ്കിലും ഞങ്ങൾക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ പറഞ്ഞതായി പിണറായി വിജയൻ നിയമസഭ പ്രസംഗത്തിൽ പറഞ്ഞു. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ എന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു.