വാകത്താനം: മലയോരമേഖലയിൽ വന്യമൃഗങ്ങളും മറ്റിടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാവപ്പെട്ടവരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം വഴിമുട്ടിക്കുകയാണന്ന് കെ.എസ്.എസ്.പി എ. സംസ്ഥാനെ സെക്രട്ടറി ടി.എസ്.സലിം പറഞ്ഞു. കെ.എസ്.എസ്.പി.എ. വാകത്താനം യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കി ആകാശ യാത്രയ്ക്ക് തയ്യാറായിരിക്കുന്ന മുഖ്യമന്ത്രി സ്വയം ജനങ്ങളിൽ നിന്ന് അകന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിസ ണ്ട് എം.എസ്.വിജയൻ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി.പ്രകാശൻ ,ജില്ലാ സിഡണ്ട് പി.കെ. മണിലാൽ, ജില്ലാ ഭാരവാഹികളായ എ.ജെ.ജോർജ് , കാളികാവ് ശശികുമാർ, കെ. ദേവകുമാർ , സുരേഷ് രാജു , കെ.ജി പ്രസന്നൻ , കെ.പി. മർക്കോസ്, കെ എം.ബാലേന്ദ്രൻ, ഏബ്രഹാം ഫിലിപ്, പി.ടി.തോമസ്, കെ.ജെ.തോമസ്,.പി.ജെ.കുര്യൻ, ജോർജ്ജ് ജോസഫ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.