പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച കുഴി അഞ്ചാം ദിവസം കെണിയായി; കളക്ടറേറ്റ് ഈരയിൽക്കടവ് റോഡിൽ വൻ കുഴിക്കെണി; നൂറിലധികം കുടുംബങ്ങൾ ദുരിതത്തിൽ

കോട്ടയം: പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി കുഴിച്ച കുഴി കൃത്യമായി മൂടാതെ വന്നതോടെ കെണിയായി മാറി. ഇതോടെ കളക്ടറേറ്റ് ഈരയിൽക്കടവ് റോഡിൽ വനിത പബ്ലിക്കേഷനു മുന്നിലുള്ള സ്ഥലം കെണിയായി മാറി. കോട്ടയം ഈരയിൽക്കടവ് റോഡിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായാണ് ഈ റോഡിലും കുഴിയെടുത്തത്. കളക്ടറേറ്റിൽ നിന്നു ഈരയിൽക്കടവിലേയ്ക്കുള്ള റോഡ് മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതിനാൽ ഈ റോഡിലൂടെ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഈ റോഡിൽ നൂറുകണക്കിനു കുടുംബങ്ങൾ താമസിക്കുന്ന ഫ്‌ളാറ്റുകളുള്ള റോഡിൽ തന്നെ കുഴിയെടുത്ത അധികൃതർ ആ കുഴി മൂടാതെ ഇരിക്കുന്നത്. ഇത് യാത്രക്കാർക്്ക് ഗുരുതരമായ സ്ഥിതിയായിട്ടുണ്ട്. റോഡിലൂടെ ഒരു വാഹനത്തിനു പോലും നിലവിൽ കടന്ന് പോകാൻ മാർഗമില്ല. ഈരയിൽക്കടവ് മുട്ടമ്പലം റോഡ് പോലും മാസങ്ങളായി പൈപ്പ് സ്ഥാപിക്കലിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യാത്രക്കാർക്ക് ദുരിതമായി അഞ്ചു ദിവസം മുൻപ് പൈപ്പ് സ്ഥാപിച്ച റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.

Advertisements

Hot Topics

Related Articles