കോട്ടയം : പൗരസ്ത്യ ജോർജിയൻ തീർത്ഥാനട കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി.ഗീവറു ഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കുന്നു. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബ്ബാനയും, മദ്ധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.
വി.ഗീവർഗീസ് സഹദാ – പുതു പ്പള്ളി പുണ്യാളൻ ദേശക്കാരുടെ മുഴുവൻ കാവൽ നാഥനാണ്. ക്രൈസ്തവർ മാത്രമല്ല നാനാജാതി മതസ്ഥർ അങ്ങനെ വിശ്വസിക്കുന്നു. ആ നിലയിൽ പുതുപ്പള്ളി പെരുന്നാൾ നാടിന്റെ ഉത്സവമാണ്. പുണ്യാളച്ചൻ്റെ ദീപ്ത സ്മരണകളാൽ പള്ളിയും പരിസരവും ഭക്തജനങ്ങളെകൊണ്ട് നിറയും. നാടും നഗരവും ഉണരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 28-ന് ആണ് കൊടിയേറ്റ്. രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്. രണ്ട് ദേവസ്ഥാനങ്ങൾ ഒരുപോലെയുള്ള ദേവാലയങ്ങളിലാണ് അപൂർവ്വമായി രണ്ട് കൊടിമരങ്ങൾ കണ്ടുവരുന്നത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന വെണ്ണിമല ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങൾ ഉണ്ട്. പുതുപ്പള്ളി പള്ളിയിൽ ഇടുന്ന കൊടിമരങ്ങൾ വി.ഗീവർഗീസ് സഹദായേയും, വി.ബഹനാൻ സഹ ദായേയും ആവാം പ്രതിനിധീകരിക്കുന്നത്. പുതുപ്പള്ളി എറികാട് കരക്കാർ ഓരോ കമുക് താളമേളങ്ങളുടേയും വള്ളപ്പാട്ടുകളുടേയും അമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവന്ന് പള്ളിയുടെ മുന്നിൽ നാട്ടി കൊടിയേറ്റുന്നു. വൈദീകരുടെ അനുമതി യോടും പ്രാർത്ഥനയോടും കൂടിയാണ് കൊടിമരം ഇടീലുമായി ബന്ധപ്പെട്ട എല്ലാ കർമ്മ ങ്ങളും. വൈദീകർ ആശിർവദിച്ചാണ് കൊടിമരത്തിൻ്റെ ഉച്ചിയിൽ കുരിശ് നാട്ടുന്നത്. വൈകുന്നേരം 5 മണിക്ക് വികാരി റവ.ഫാ.ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.
പെരുന്നാളിനോട് അനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മെയ് 1,2,3 തീയതി കളിലാണ്. വൈകുന്നേരം സന്ധ്യ നമസ്കാരത്തിന് ശേഷം കൺവൻഷൻ ആരംഭിക്കും. വെരി.റവ.മത്തായി ഇടയനാൽ കോർ എപ്പിസ്കോപ്പ, വെരി.റവ. ജോസഫ് കറു കയിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോജി കെ. ജോയി അടൂർ എന്നിവർ വചന സന്ദേശം നൽകും. മെയ് 1-ാം തീയതി 9 മണിക്ക് വെച്ചൂട്ടു നേർച്ച സദ്ധ്യയ്ക്ക് ആവശ്യമായ അച്ചാറിന് മാങ്ങാ അരിയൽ ചടങ്ങ് നിർവ്വഹിക്കും.
മെയ് 4 ഞായറാഴ്ച അഭി.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോ ലീത്താ മുഖ്യ കാർമ്മീകത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയ്ക്കുശേഷം 11 മണിക്ക് പെരുന്നാളിനോടു അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഭി.തിരുമേനി അദ്ധ്യക്ഷത വഹിക്കും. ബഹു.മഹാരാഷ്ട്ര ഗവർണർ, ശ്രീ.സി.പി.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യ സന്ദേശം നൽകും.
പെരുന്നാളിനോട് അനുബന്ധിച്ച് പുതുപ്പള്ളി പള്ളി നൽകിവരുന്ന ‘ഓർഡർ ഓഫ് സെന്റ്റ് ജോർജ് അവാർഡ്’ മഹങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനിക്ക് ഗവർണർ നൽകും. സമ്മേളന ത്തിൽ ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, .ചാണ്ടി ഉമ്മൻ എം.എൽ.എ, റവ.ഫാ. തോമസ് വർഗീസ് അമയിൽ എന്നിവർ ആശംസകൾ അർപ്പിക്കും. 4-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്.
മെയ് 5, 6, 7 തീയതികളാണ്. പ്രധാന പെരുന്നാൾ ദിനങ്ങൾ. 5-ാം തീയതി തീർത്ഥാ ടന സംഗമം. വൈകുന്നേരം കൊച്ചാലുംമൂട് ഓർത്തഡോക്സ് സെൻ്റർ, കൈമറ്റം ചാപ്പൽ, പാറക്കൽ കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടിക ളിൽ സന്ധ്യനമസ്കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം ഉണ്ടാകും. 7 പി. എം.ന് വി. ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം റവ.ഫാ. തോമസ് വർഗീസ് അമയിൽ നിർവ്വഹിക്കും.
മെയ് 6-ാം തീയതി അഭി.ഡോ.ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീ ത്തായുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്കുശേഷം പതിനൊന്നു മണിയോടുകൂടി പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വിറകിടീൽ ഘോഷയാത്ര. 4.30ന് പന്തിരുനാഴി ആഘോഷ പൂർവ്വം പുറത്തെടുക്കും. 5.30-ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി.കാതാലിക്കാ ബാവായുടെ പ്രധാന കാർമ്മീകത്വത്തിലും, അഭി.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മീകത്വത്തിലും സന്ധ്യ നമ സ്കാരവും തുടർന്ന് നിലക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം.
വലിയ പെരുന്നാൾ ദിനമായ മെയ് 7ന് വെളുപ്പിന് 1 മണിക്കാണ് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ കർമ്മം. രാവിലെ 5 മണിക്കും 8 മണിക്കും രണ്ട് വിശുദ്ധ കുർബ്ബാന ഉണ്ടാകും. രണ്ടാമത്തേത് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോ ലീത്തയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ വിശുദ്ധ ഒമ്പതിന്മേൽ കുർബാനയാണ്. തുർന്നാണ് വെച്ചൂട്ടു നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറുട്ടും.
പെരുന്നാളിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന വിശിഷ്ടകർമ്മമാണ് വെച്ചൂട്ട്. കുട്ടികൾക്ക് ആദ്യമായി ചോറ് കൊടുക്കാൻ അനേകം മാതാപിതാക്കൾ ഈ ദിവസം പള്ളി യിലെത്താറുണ്ട്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ പ്രാർത്ഥനയിലൂടെ തങ്ങൾക്ക് ലഭ്യമായ കുട്ടികളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നു. ഉച്ചയ്ക്കുശേഷം 2 മണിക്കാണ് ഇര വിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശും അക മ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിലൊ ന്നാണ്.
4 മണിക്ക് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. വിശുദ്ധ കുർബാനയും പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.