“പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളം കുടിച്ചാൽ ബിപി കൂടും”; പഠനവുമായി ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള പഠനപ്രകാരമാണ് പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നത് ബിപി വർധിക്കാൻ കാരണമാകുമെന്ന് കണ്ടെത്തിയത്. ഇതിന് കാരണം പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ പ്ലാസ്റ്റിക് കുപ്പികളിൽ അല്ലാതെ വെള്ളം കുടിക്കുന്നവരുടെ രക്തസമ്മർദ്ദം കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Advertisements

ഭക്ഷണത്തിലും വെള്ളത്തിലും കാണപ്പെടുന്ന ചെറിയ കണികകളായ മൈക്രോപ്ലാസ്റ്റിക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. ഹൃദയവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഈ കണികകൾ കാരണമാകാറുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും ഇതിൽ നിന്ന് ഉണ്ടാകാറുണ്ട്. ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള മൈക്രോപ്ലാസ്റ്റിക് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്ലാസ്റ്റികിൻ്റെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മർദ്ദത്തിൽ വലിയ കുറവാണ് കാണിക്കുന്നത്. ഇതിന് കാരണം രക്തപ്രവാഹത്തിലേക്ക് കയറുന്ന പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കുറയുന്നത് തന്നെയാണെന്ന് പഠനത്തിൽ പങ്കെടുത്ത സംഘം പറയുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കണമെന്നുണ്ടെങ്കിൽ പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന പാനീയങ്ങൾ കുടിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന പാനീയങ്ങൾ കുടിക്കുമ്പോൾ ഏകദേശം 5 ഗ്രാം മൈക്രോപ്ലാസ്റ്റിക് എല്ലാ ആഴ്ചയും ശരീരത്തിലേക്ക് എത്തുന്നു.

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം തിളപ്പിച്ച ശേഷം കുടിക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കിൻ്റെയും നാനോ പ്ലാസ്റ്റിക്കിൻ്റെയും സാന്നിധ്യം ഏകദേശം 90 ശതമാനം കുറയ്ക്കാൻ ഇത് സഹായിക്കും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കേണ്ടതിൻ്റെ പ്രാധാന്യം പഠനം ഊന്നിപ്പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ പായ്ക്ക് ചെയ്യുന്ന പാനീയങ്ങൾ ഒഴിവാക്കുകയും ഫിൽട്ടർ ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക. ടാപ്പ് വെള്ളം ശുദ്ധീകരിക്കുക, എന്നിവയിലൂടെ ഒക്കെ വ്യക്തികൾക്ക് ദോഷകരമായ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ കഴിയും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.