കോട്ടയം: കോട്ടയം ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായത് 15597 പേർ. വിജയശതമാനം 78.53. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 2283 പേരാണ്. 131 സ്‌കൂളിലായി 19860 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
Advertisements
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 50 ശതമാനമാണ് വിജയം. 114 പേർ പരീക്ഷ എഴുതിയപ്പോൾ 58 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് ഒരു വിദ്യാർഥി മാത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 225 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 128 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 56. എല്ലാ വിഷയത്തിലും എ പ്ലസ് അഞ്ചു വിദ്യാർഥികൾക്കും.