പ്ലസ് വൺ അഡ്മിഷന്  യോഗ്യത  നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ 

കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത  നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് ലഭ്യമാക്കണം.

Advertisements

വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഇല്ലാതാക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ശക്തമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. പ്ലസ് വൺ അഡ്മിഷൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് നാളിതുവരെ ഇതുപോലെ ഒരു അവസ്ഥ സംസ്ഥാനത്ത് സംജാതമായിട്ടില്ലെന്നും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന അഡ്വൈസർ തോമസ് കണ്ണംന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ.ജയ്സൺ ജോസഫ്, വി.ജെ ലാലി, എ.കെ ജോസഫ്, ബിനു ചെങ്ങളം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിര മല സംസ്ഥാന ജനറൽ സെക്രട്ടറി കെ വി കണ്ണൻ യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ഡിജു സെബാസ്റ്റ്യൻ ,   ലിറ്റോ കടനാട്,അരുൺ പുഞ്ചയിൽ,  നോയൽ ലൂക്കോ, സിബി നെല്ലിക്കുഴി, രാജൻ കുളങ്ങര, അഭിലാഷ് കൊച്ചുപറമ്പിൽ, ജോസ് മോൻ മാളികയിൽ, ജോബിസി സാജു, സെബാസ്റ്റ്യൻ, അഭിഷേക് ബിജു, ലൂയിസ്, ജൂബിസ് എന്നിവർ പ്രസംഗിച്ചു.   

Hot Topics

Related Articles