പ്ലസ്ടു പരീക്ഷാ വിജയം ആഘോഷിക്കാൻ കാത്തു നിന്നില്ല; അമ്മയ്‌ക്കൊപ്പം സഹോദരിയ്ക്ക് സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള യാത്ര അബിതയ്ക്ക് അന്ത്യയാത്രയായി; കോട്ടയം ചന്തക്കവലയിൽ പ്ലസ് ടു വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചത് പരീക്ഷാ ഫലം വന്ന ദിവസം തന്നെ

കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിവരം അറിഞ്ഞ ശേഷം , അമ്മയ്‌ക്കൊപ്പം സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനെത്തിയ അബിയയുടെ യാത്ര അന്ത്യയാത്രയായി മാറി. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം ആഘോഷങ്ങൾക്ക് നിൽക്കാതെയാണ് അബിയയുടെ മടക്കം. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചത്. അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം. തൃക്കോതമംഗലം വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനിയായ അഭിജയുടെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ഇന്ന് വന്നിരുന്നു. ഈ പരീക്ഷാ ഫലം അറിഞ്ഞ ശേഷം അമ്മയ്‌ക്കൊപ്പം കോട്ടയം നഗരത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുട്ടി. സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ അടക്കം കുട്ടിയും അമ്മയും ചേർന്ന് വാങ്ങി. ഇതിന് ശേഷം തിരികെ മടങ്ങുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവരെ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വി.പി രമേശ്. സഹോദരി: അഭിജ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles