പി.എന്‍. പണിക്കര്‍ മലയാളിയെ വായന സംസ്‌കാരത്തോട് അടുപ്പിച്ചു നിര്‍ത്തിയ മഹാന്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍

തിരുവല്ല :
മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി. എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി. എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
വായനയിലൂടെ മാത്രമേ സമൂഹത്തിന് നന്മയും വളര്‍ച്ചയും കൈവരിക്കാനാകു. ഈ കാലഘട്ടത്തില്‍ വായന എന്നത് പുസ്തങ്ങളില്‍ നിന്നും മൊബൈല്‍ സ്‌ക്രീനുകളിലേക്ക് മാറി. ഏറിയ പങ്ക് പൗരന്‍മാരും ഡിജിറ്റന്‍ ഉപകരണങ്ങളിലൂടെ വായന രൂപപ്പെടുത്തുന്നവരായി മാറികഴിഞ്ഞു. ദൃശ്യവും ശബ്ദവും ചേര്‍ന്ന ഒരു വായനാനുഭവം നല്‍കാന്‍ നവീന കാലഘട്ടത്തിന്റെ വായന രീതിക്ക് സാധിക്കുന്നുണ്ട്. ഏതു രീതി തെരഞ്ഞെടുത്താലും വായിക്കുക എന്നതാണ് പ്രധാനം.

Advertisements

ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ മനോഹരമായ മാനവ സമൂഹം സ്വഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് വായിച്ചു വളരുന്ന ഒരു പുതുതലമുറയുടെ സൃഷ്ടിയായിരിക്കും. വായന അറിവ് നല്‍കുന്നതിനൊപ്പം ഒരു വ്യക്തിയെ ലോകത്തെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും മനസിലാക്കി മുന്നോട്ട് പോകുന്നതിനും പ്രതികരിക്കുന്നതിനും പരുവപ്പെടുത്തുന്നു .
സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വായനയെക്കുറിച്ചും ഗ്രസ്ഥശാലകളെക്കുറിച്ചുമുള്ള പ്രാധാന്യം പ്രചരിപ്പിച്ച മഹത് വ്യക്തിയാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ഓര്‍മദിനം വായനാദിനമായി ആചരിക്കുമ്പോള്‍ വായിച്ചു വളരുകയും ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നല്ലൊരു സമൂഹത്തെ വായനയിലൂടെ രൂപപ്പെടുത്തി എടുക്കാന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുന്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് , സ്‌കൂൾ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് എസ്. ലത എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വയനാദിന മാസാചരണവും സംഘടിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.