പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; തൃക്കൊടിത്താനം സ്വദേശി പിടിയിൽ

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ തൃക്കൊടിത്താനം അമര ഭാഗത്ത് കുര്യയാനിമറ്റം വീട്ടിൽ കൊച്ചുകുട്ടൻ മകൻ സുനിൽ കെ.കെ (45) എന്നയാളെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇ. അജീബ്, എ.എസ്.ഐ സൻജോ, സി.പി.ഓമാരായ സജി എം.ഡി, ജസ്റ്റിൻ ജേക്കബ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Hot Topics

Related Articles