വൈക്കം വാടയാറിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂവാറ്റുപുഴ സ്വദേശി പിടിയിൽ

വൈക്കം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വടയാർ ഇളങ്കാവ് ഭാഗത്ത് വച്ച് ബൈക്കിൽ എത്തി കയറിപ്പിടിച്ച കേസിൽ മൂവാറ്റുപുഴ രണ്ടാറിൽ അഴയിടത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ നസീബ് എ. കെ(27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.

Advertisements

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. വൈക്കം ഡി.വൈ.എസ്‌.പി. തോമസ്.എ.ജെ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ എസ്സ്.എച്ച്.ഓ, കെ.എസ്സ്. ജയൻ എസ്.ഐ.മാരായ ദിപു.ടി.ആര്‍, സോണി ജോസഫ്, സുധീരൻ.പി.എസ്സ് , എ.എസ്.ഐ സുശീലൻ, സി.പി.ഓ.മാരായ രാജീവ് പി.ആര്‍, പ്രവീൺ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles