കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ ഗ്രേഡ് എസ്.ഐ അനീഷ് വിജയൻ തിരികെയെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കാണാതായ അനീഷ് ഇന്നു പുലർച്ചെയാണ് സ്റ്റേഷനിൽ തിരികെ എത്തിയത്. സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ വിശ്രമത്തിലാണ് ഇദ്ദേഹം. വെള്ളിയാഴ്ച മുതലാണ് അനീഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന്, ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെ ഇന്നലെ ഇദ്ദേഹം വീട്ടിലേയ്ക്ക് ഫോൺ ചെയ്യുകയും ഇന്ന് മടങ്ങിയെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് ഇദ്ദേഹം സ്‌റ്റേഷൻ മടങ്ങിയെത്തിിയതെന്നാണ് വിവരം. തുടർ നടപടികൾ പൂർത്തിയാക്കി ജില്ലാ പൊലീസ് മേധാവിയുടെ മുന്നിലും കോടതിയിലും ഇദ്ദേഹത്തെ ഹാജരാക്കും.
Advertisements