ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തി; പൊലീസുകാരന്റെ തലയടിച്ച് പൊട്ടിച്ച് ഭർത്താവ്; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: പരാതി അന്വേഷിക്കാൻ പോയ പൊലീസുകാരന്റെ തലയടിച്ച് പൊട്ടിച്ചു. മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രതി  മാന്നാർ എണ്ണക്കാട് സ്വദേശിയായ രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രുതിമോനെതിരെയുള്ള ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനീഷും സംഘവും. എന്നാൽ പ്രകോപിതനായ രുതിമോൻ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലക്ക് പരിക്കേറ്റ ദിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles