തിരുവനന്തപുരം : ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.
പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം.
ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയുംഎസ്ഐമാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം.
ജില്ലാ സെപ്ഷ്ല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.
അതിനിടെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലില്‍ പങ്കെടുത്തുവെന്ന ആരോപണവും അന്വേഷിക്കും.
തലസ്ഥാന ഗുണ്ടാ പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം