പൊലീസുകാരുടെ സ്വന്തം പൊലീസ് കഥ; ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ റിലീസ് ഞായറാഴ്ച; ആകാംഷയോടെ സിനിമാ ലോകം

കോട്ടയം: മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പൊലീസ് സുഹൃത്തുക്കൾ തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പൊലീസ് ചിത്രം ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ ജൂൺ 26 ഞായറാഴ്ച വൈകിട്ട് ഏഴിന് റിലീസ് ചെയ്യും. നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്തിന് തിരക്കഥയിൽ പുത്തൻ പ്രതീക്ഷ നൽകിയ കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥനായ ഷാഹി കബീറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇലവീഴാപ്പൂഞ്ചിറ.

Advertisements

ചിത്രത്തിന് തിരക്കഥയും കഥയും രചിച്ചിരിക്കുന്നത് കോട്ടയം എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും കഥാകൃത്തുമായ നിധീഷ് ജിയും, എ.എസ്.ഐ ഷാജി മാറാടുമാണ്. സുഹൃത്തുക്കളായ മൂന്നു പേരും പൊലീസ് അനുഭവത്തിന്റെ കഥയാണ് സിനിമയാകുന്നത്. ജൂൺ 26 ഞായറാഴ്ച വൈകിട്ട് ഏഴിന് സരീഗമയുടെ യുട്യൂബ് ചാനലിലൂടെയും, വിവിധ സെലിബ്രിട്ടി പേജുകളിലൂടെയുമാണ് ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ റിലീസ് നടക്കുന്നത്.

Hot Topics

Related Articles