കോട്ടയം : കോട്ടയം അഡീഷണൽ എസ്പി സുഗതൻ അടക്കം 13 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ. എക്സൈസ് കമ്മിഷണറും എഡിജിപിയുമായ മഹിപാൽ യാദവ് , കേരള പൊലീസ് ആക്കാദമി ഡയറക്ടർ എ.ഡി.ജി.പി ഗോപേഷ് അഗർവാൾ , കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി എ. അക്ബർ , റിട്ട. എസ്. പി ആർ. ഡി അജിത്ത് , കേരള സിവിൽ സർവീസ് കോ ഓപ്പറേഷൻ വിജിലൻസ് ഓഫിസർ എസ് പി വി.സുനിൽകുമാർ , തിരുവനന്തപുരം സിറ്റി സൗത്ത് ട്രാഫിക്ക് അസി. കമ്മിഷണർ ഷീൻ തറയിൽ , ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാർ സി.കെ , കൊടുങ്ങല്ലൂർ ഡി വൈ എസ് പി എൻ.എസ് സാലി ഷ് , മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ പി.ജ്യോതിന്ദ്രകുമാർ , കൊല്ലം റൂറൽ എസ്.എസ്. ബി എസ്.ഐ കെ.കെ രാധാകൃഷ് പിള്ള , പാലക്കാട് വിജിലൻസ് എസ് ഐ ബി. സുരേന്ദ്രൻ , കോഴിക്കോട് വനിതാ സെൽ എ.എസ്.ഐ കെ. മിനി എന്നിവർക്കാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്.