തിരുവല്ല : പുലർച്ചെ നടത്തിയ പരിശോധനയിൽ നഗര മധ്യത്തിലെ വീട്ടിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തത് ഒരു ലക്ഷം പാക്കറ്റ് ഹാൻസ്. നൂറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം പാക്കറ്റ് ഹാൻസാണ് തിരുവല്ല പൊലീസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് വിനീത ഭവനിൽ ജയകുമാർ ഭാസ്കരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരുന്ന 120 ചാക്ക് പുകയില ഉത്പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. പുഷ്പ്പഗിരി മെഡിക്കൽ കോളേജിന് സമീപം വാടക വീടെടുത്താണ് ഇയാൾ പുകയില ഉത്പ്പന്നങ്ങൾ സംഭരിച്ചിരുന്നത്. ജില്ലക്കത്തും പുറത്തുമുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഷാഡോ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.