എസ്‌ഐയുടെ തെറിവിളി; മനോരമ വീഡിയോ സത്യമോ..? സമരമാകാം.. സമരാഭാസമാകരുത്..! കാക്കി യൂണിഫോമിട്ടെങ്കിലും ഈ പൊലീസുകാരനും മനുഷ്യനാണ്; സമരത്തിന്റെ പേരിൽ അമ്മയ്ക്കു വിളിക്കുന്നതാകരുത് കെഎസ് യു നേതാവെ സംസ്‌കാരം; ഒരു പത്ത് ബീപ്പെങ്കിലും ഇല്ലാതെ ഈ വീഡിയോ പ്രസിദ്ധീകരിക്കാനാവില്ല; വീഡിയോ കാണാം

കോട്ടയം: സമരമാകാം സമരാഭാസമാകരുത്.. കാക്കി യൂണിഫോമിട്ടെങ്കിലും ഈ പൊലീസുകാരും മനുഷ്യരാണ്. ഈ സമരത്തിന്റെ പേരിൽ അമ്മയ്ക്കു വിളിക്കുന്നതാകരുത് ഈ സംസ്‌കാരം. കോട്ടയത്ത് എം.ജി യൂണിവേഴ്‌സിറ്റിയ്ക്കു മുന്നിൽ കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷവും ഉന്തും തള്ളും പതിവ് സമരമായി മാത്രം അവസാനിക്കുമെന്നു കരുതിയിടത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും കെ.എസ്.യു പ്രവർത്തകനും തമ്മിലുള്ള പരസ്പരം അസഭ്യം വിളിയും ഏറ്റുമുട്ടലുമായാണ് സമരം അവസാനിച്ചത്. ഇത് മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വൈറലായി മാറുകയും ചെയ്തു. പൊതുജനമധ്യത്തിൽ ഒരാളുടെ അസഭ്യം കേട്ടു നിൽക്കേണ്ടി വന്ന എസ്‌ഐയുടെ മുഖഭാവം കാണുമ്പോഴറിയാം എത്രത്തോളം കലുഷിതമായിരുന്നു ഈ സമരാന്തരീക്ഷമെന്ന്…!

Advertisements

വ്യാഴാഴ്ച എം.ജി സർവകലാശാല ക്യാമ്പസിൽ നടന്ന കെഎസ് യുവിന്റെ സമര വേദിയാണ് പൊലീസുകാരന് നേരെയുള്ള കേട്ടാലറയ്ക്കുന്ന അസഭ്യം വിളിയുടെ വേദിയായി മാറിയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ്‌ഐ സുധി സത്യപാലനെയാണ് കേട്ടാലറയ്ക്കുന്ന അസഭ്യം വിളിയോടെ , അതും അമ്മയെ കൂട്ടി വിളിച്ചത്. പൊതു സ്ഥലത്ത് പരസ്യമായി അസഭ്യം വിളിച്ചാൽ കേസെടുക്കാൻ നിയമമുള്ള രാജ്യത്താണ് ഇത്തരത്തിൽ അതിരൂക്ഷമായ അസഭ്യം വിളിയോടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംബോധന ചെയ്യുന്നത്. ഗുരുതരമായ ക്രിമിനൽക്കുറ്റമാണ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരൂക്ഷമായ അസഭ്യം വിളിയുടെ വീഡിയോ ആദ്യം മലയാള മനോരമയിലൂടെയാണ് പുറത്തു വന്നത്. സമരക്കാർക്ക് നേരെ എസ്‌ഐ അതിരൂക്ഷമായ രീതിയിൽ അസഭ്യം വിളിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പുറത്ത് വന്നത്. എന്നാൽ, മറ്റൊരു ആംഗ്ലിളിൽ നിന്നുളള വീഡിയോ പുറത്ത് വന്നതോടെയാണ് ജാഗ്രതാ ന്യൂസ് ലൈവ് വിഷയം പഠിച്ചത്. ഇതോടെയാണ് എന്തുകൊണ്ടാണ് എസ്‌ഐ അത്രത്തോളം പ്രകോപിതനായത് എന്നു തിരിച്ചറിഞ്ഞത്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുബിൻ ജോർജിനെ എസ്‌ഐ പിടിച്ചു തളളുന്നത് കാണാം.

സ്വാഭാവികമായി സമരത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഉന്തും തള്ളും മാത്രമായേ ഈ പ്രക്രിയയെ കാണാനാവു. എന്നാൽ, ഇതിനോടുള്ള യുവ കോൺഗ്രസ് നേതാവായ സുബിൻ മാത്യുവിന്റെ പ്രതികരണം തീർത്തും മോശമായിരുന്നു എന്ന് പറയാതിരിക്കാനാവില്ല. കേട്ടലറയ്്ക്കുന്ന, അക്ഷരാർത്ഥത്തിൽ എസ്‌ഐയുടെ അമ്മയെ പറയുന്ന രീതിയിലുള്ള അസഭ്യമാണ് ഈ യുവ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് ഒരു വളർന്നു വരുന്ന ഒരു യുവ നേതാവിന് ചേർന്നതാണോ എന്നാണ് ചിന്തിക്കേണ്ടത്. ബസിലേയ്ക്കു പിടിച്ചു കയറ്റുന്നതിനിടെ എസ്‌ഐയെ തകൂടി അമ്മയെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ള അസഭ്യമാണ സുബിൻ മാത്യു വിളിച്ചത്. ഇതോടെ പ്രകോപിതനായ എസ്‌ഐ തിരിച്ച് തെറി വിളിക്കുകയായിരുന്നു. ഇദ്ദേഹം തിരികെ വിളിക്കുന്ന വീഡിയോ മാത്രമാണ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പുറത്ത് വിട്ടത്. കെഎസ് യു നേതാക്കളുടെ തെറിവിളിയുടെ വീഡിയോ പുറത്ത് വരാതിരുന്നതോടെ എസ്‌ഐ പ്രതിക്കൂട്ടിലാകുകയും ചെയ്തു.

അസഭ്യം കേട്ട് പിന്നിലേയ്ക്കു മാറുന്ന എസ്‌ഐയുടെ മുഖഭാവം ശ്രദ്ധിച്ചാൽ അറിയാം, അദ്ദേഹം എത്രത്തോളം അസ്വസ്ഥനാണ് എന്ന്. പരസ്യമായി അമ്മയു തന്നെ തെറിവിളി കേട്ട് അദ്ദേഹത്തിന്റെ മാനസിക നില തന്നെ തെറ്റിയെന്നാണ് വ്യക്തമാകുന്നത്. ഒരു അമ്മയുടെ ഒരൊറ്റ മോനായ എസ്‌ഐയെയാണ് ഇത്തരത്തിൽ അസഭ്യം വിളിച്ചത്. സമരത്തിന്റെ പേരിൽ മുദ്രാവാക്യം വിളികളാകാം. പക്ഷേ, അത് അസഭ്യത്തിലേയ്ക്കു കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സമരം നടത്തുന്ന നമ്മുടെ നേതാക്കളാണ്…!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.