പത്തനംതിട്ട: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ അടൂര്‍ താലൂക്ക്തല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി മണ്ഡലത്തില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള പോളിയോ തുള്ളി മരുന്നിന്റെ വിതരണം നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍, ഡോ. പ്രശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷ, പിആര്‍ഒ ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.