“കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതു മുതൽ ചർമ്മത്തിൻ്റെ ആരോഗ്യ സംരക്ഷണം വരെ”; അറിയാം മാതള ജ്യൂസിൻ്റെ ഗുണങ്ങൾ…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

Advertisements

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊളസ്‌ട്രോളിനെ കുറയ്ക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

ദിവസവും മാതളനാരങ്ങാ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ചയെ തടയാനും ഇത് സഹായിക്കും.

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കാം.

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് സഹായിക്കും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Hot Topics

Related Articles