കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇളങ്ങുളം രണ്ടാംമൈലിന് സമീപം അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ബൈക്കിന് പുറകിലിരുന്ന മാതൃസഹോദരി അപകട ദിവസം തന്നെ മരിച്ചിരുന്നു. പനമറ്റം അഞ്ചു ഭവനിൽ സ്വപ്നയുടെ മകൻ അർജുൻ കൃഷ്ണ (22) ആണ് ഇന്ന് മരിച്ചത്.
കഴിഞ്ഞമാസം 30 ന് പാലാ പൊൻകുന്നം റൂട്ടിൽ രണ്ടാം മൈലിൽ ലോറി ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അർജുൻ ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 10 മണിയോടെ വീട്ടിൽ എത്തിക്കും. അപകടസ്ഥലത്ത് വെച്ചുതന്നെ ബൈക്കിന്റെ പിന്നിൽ ഇരുന്ന പനമറ്റം മാടത്താനില്‍ ലേഖ (49) മരണപ്പെട്ടിരുന്നു. ലേഖയുടെ സഹോദരിയുടെ മകനാണ് അര്‍ജുന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിതവേഗത്തിലെത്തിയ ലോറി, സംസ്ഥാനപാതയില്‍നിന്ന് വീട്ടിലേക്ക് കയറുകയായിരുന്ന ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലേഖയുടെ ദേഹത്തുകൂടി ലോറി കയറുകയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തു. പത്തനാപുരത്തുനിന്ന് വാഴക്കുളത്തേക്ക് പോവുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തില്‍ ഗീരീഷ് (48) നെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.