മൂന്നു ലക്ഷം രൂപ തിരികെ ലഭിക്കാൻ മദ്യം നൽകി ക്വട്ടേഷൻ ഉറപ്പിച്ചു; ക്വട്ടേഷനായി ഉപയോഗിച്ചത് ഷാപ്പിലെ പതിവുകാരെ; പൊൻകുന്നത്ത് കഴിഞ്ഞ ദിവസം നടന്നത് മദ്യക്വട്ടേഷൻ; ക്വട്ടേഷൻ നൽകിയവർ അടക്കം ആറു പേർ പിടിയിൽ

പൊൻകുന്നം: ചിറക്കടവ് ഷാപ്പിലുണ്ടായ സംഘർഷം, മദ്യക്വട്ടേഷനെന്നു പൊലീസ്. മൂന്നു ലക്ഷം രൂപ തിരികെ പിടിച്ചെടുക്കുന്നതിനു ഷാപ്പ് ഉടമ നൽകിയ ക്വട്ടേഷനാണ് വീട് കയറി അക്രമത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

മണിയൻ എന്ന് വിളിക്കുന്ന വിനോദ്, അപ്പി അനീഷ്, മോൻസി എന്ന് വിളിക്കുന്ന മോഹൻ, ഹരികുമാർ, കുമരകം അനീഷ്, മാൻട്രേക് റോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. ചിറക്കടവ് അഞ്ചനാട്ട് പ്രകാശ് (52), സുഹൃത്ത് വീട്ടുവേലിൽ പ്രമോദ് (48) എന്നിവർക്കാണ് പരിക്കേറ്റത്. പ്രകാശിനെ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും പ്രമോദിന്റെ കാലിന് വെട്ടുകയുമായിരുന്നു. സാമ്പത്തിക വിഷയത്തിൽ ഷാപ്പിൽ വച്ചുണ്ടായ തർക്കമാണ് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട വിഷയത്തിൻറെ പേരിൽ വിനോദിന്റെ പക്കൽ നിന്നും പ്രകാശ് ഏഴ് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ നാലു ലക്ഷത്തോളം രൂപ തിരികെ നൽകി. ബാക്കി ലഭിക്കാനുള്ള മൂന്ന് ലക്ഷം രൂപ സംബന്ധിച്ച് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇത് തിരികെ ലഭിക്കാനായി കളള് ശാപ്പിലെ ജീവനക്കാർക്കും പതിവുകാർക്കും മദ്യം നൽകിയാണ് വിനോദ് ക്വട്ടേഷൻ ഉറപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles