കോട്ടയം : യാത്ര ക്ലേശം വളരെയേറെ ഉണ്ടായിരുന്ന പൊത്തൻപുറം ദയറാ പുതുപ്പള്ളി കോട്ടയം റോഡിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ഇന്നുമുതൽ തുടക്കം കുറിച്ചത് പ്രദേശവാസികൾക്ക് വളരെ പ്രയോജനകരമാകും പാമ്പാടി ദയറായുടെയും വ്യാപാരി വ്യവസായി നേതൃത്വത്തിന്റെയും ഏറെ നാളത്തെ പരിശ്രമഫലമായാണ് ഇത് സാധിച്ചത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ബസ്റ്റാൻഡിൽ ബസ്സിന് ഗംഭീര സ്വീകരണം ഒരുക്കി . സ്വീകരണ സമ്മേളനത്തിൽ പ്രസിഡന്റ് കുര്യൻ സക്കറിയ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി പി മാത്യു പൊത്തൻപുറം ദയറാ പള്ളിയെ പ്രതിനിധീകരിച്ച് ഷാജി കെ തോമസ് ട്രഷറർ ബൈജു സി ആൻഡ്രൂസ്, രാജീവ് എസ് എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ശിവ ബിജു സ്വാഗതവും വനിതാവിംഗ് പ്രസിഡണ്ട് ഷെർലി തര്യൻ നന്ദിയും പറഞ്ഞു.