തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ചാടിരക്ഷപെടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി. ജയിൽ വളപ്പിൽ നിന്നും മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയാണ് മരത്തിൽ കുടുങ്ങിയത്. ഏഴു മാസം മുൻപ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയായ പ്രതിസുഭാഷാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു ചാടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയിരിക്കുന്നത്. കൊലക്കേസ് പ്രതിയായ ഇയാളെ നെട്ടുകാൽ തേരി തുറന്ന ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഈ ജയിലിൽ നിന്നും അടുത്തിടെ മാത്രമാണ് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് എത്തിച്ചത്. തുടർന്നാണ് ഇയാൾ ജയിലിൽ നിന്നും പുറത്തേയ്ക്കു ചാടാൻ ശ്രമിച്ചത്.
തനിക്ക് നേരിട്ട് ജഡ്ജിയെ കാണണമെന്നും, ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ജയിലിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയ്ക്കു പിന്നാലെ ജീവനക്കാർ പിന്നാലെ ഓടുകയായിരുന്നു. ഇതോടെയാണ് ഇയാൾ ചാടി രക്ഷപെട്ടതും, തുടർന്നു മരത്തിൽ കുടുങ്ങിക്കിടന്നതും. ഇയാളെ രക്ഷപെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും ശ്രമം തുടരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടി പൊലീസ് സംഘം പൂജപ്പുര സെൻട്രൽ ജയിലിനു പിന്നിൽ തമ്പടിച്ചിരിക്കുകയാണ്. രണ്ട് ജയിൽ ജീവനക്കാർ മരത്തിൽ കയറിയിട്ടുണ്ടെങ്കിലും ഇയാളെ രക്ഷിക്കാൻ സാധിച്ചിട്ടില്ല. ഇയാൾ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇതുവരെയും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ താഴെ വല കെട്ടിയ ശേഷം ഇയാളെ താഴെ ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപകടം ഒഴിവാക്കുന്നതിനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട്.