പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 80 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു 

ഈരാറ്റുപേട്ട : ഇക്കഴിഞ്ഞ പ്രളയത്തിൽ തകർന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 19 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി   വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും 80 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Advertisements

താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട നഗരസഭ 2-)o വാർഡ് പാറത്തോട് – അംഗൻവാടി റോഡ് -3 ലക്ഷം,5-)o വാർഡ് തോട്ടുമുക്ക്- അൻസാർ മസ്ജിദ് റോഡ്  -3 ലക്ഷം, 10-)o വാർഡ് തേവരുപാറ- മാലിന്യ സംസ്കരണ പ്ലാന്റ് റോഡ്-3 ലക്ഷം ,  തീക്കോയി ഗ്രാമപഞ്ചായത്ത് 9-)o വാർഡ് വേലത്തുശ്ശേരി- 30 ഏക്കർ റോഡ് – 5 ലക്ഷം,  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്   2-)o വാർഡ് കല്ലേക്കുളം -നീലോൽമല റോഡ് – 2 ലക്ഷം ,8-)o വാർഡ് കുന്നോന്നി -ഞാറക്കൽ റോഡ് – 2 ലക്ഷം ,10-)o വാർഡ് ചോലത്തടം അണുങ്ങുoപടി മുകൾഭാഗം റോഡ് – 3 ലക്ഷം ,11-)o വാർഡ്  പാതാമ്പുഴ -മുളയ്ക്കത്തടം റോഡ്- 3 ലക്ഷം  ,  എരുമേലി ഗ്രാമപഞ്ചായത്ത് 2-)o വാർഡ് ചേനപ്പാടി- ഇടയാറ്റുകാവ് കരിമ്പ്കയം റോഡ് -10 ലക്ഷം, 2-)o വാർഡ് ചിറ്റടിപ്പടി-പുറപ്പ റോഡ്  -5 ലക്ഷം, പാക്കാനം-കാരിശ്ശേരി റോഡ് -3 ലക്ഷം , മുണ്ടക്കയം ഗ്രാമപഞ്ചായത്ത്  6-)o വാർഡ് വരിക്കാനി -വണ്ടൻപതാൽ മൂന്നു സെന്റ് കോളനി റോഡ്- 3 ലക്ഷം  , 10-)o വാർഡ് പുഞ്ചവയൽ- കടമാൻ തോട് റോഡ് –   3 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് 9-)o വാർഡ് കാളകെട്ടി- പൊട്ടൻകുളം-നെടിയപാല- ഇരുപ്പൂക്കാവ് റോഡ്- 10 ലക്ഷം  ,10-)o വാർഡ് കൊച്ചുപിണ്ണാക്കാനാട് -കൊച്ചു കാവ് റോഡ് -4 ലക്ഷം,,  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 10-)o വാർഡ് വാണിയപ്പുര- സ്റ്റേഡിയം റോഡ് -3 ലക്ഷം, കോരുത്തോട്  ഗ്രാമപഞ്ചായത്ത്  3-)o വാർഡ് കൊമ്പുകുത്തി സ്കൂൾ ജംഗ്ഷൻ- പടിഞ്ഞാറെ കൊമ്പുകുത്തി റോഡ് -5 ലക്ഷം,  കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 2,3,11  വാർഡുകളിൽ പെട്ട കൂട്ടിക്കൽ ടൗൺ- പ്ലാപ്പള്ളി- ഈന്തുംപള്ളി  റോഡ്- 5 ലക്ഷം , പാറത്തോട് ഗ്രാമപഞ്ചായത്ത്  17-)o വാർഡ് നരിവേലി- മേലാട്ടുതകിടി റോഡ്- 5 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

ടെൻഡർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണം നടത്തി  ഗതാഗതയോഗ്യമാക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

Hot Topics

Related Articles