എൻ സി പി പത്തനംതിട്ട ജില്ലാ കൺവൻഷൻ

പത്തനംതിട്ട : അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പോരാട്ടമാണ് കേരളത്തിൽ എൻ സി പി യെ നയിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു. എൻ സി പി പത്തനംതിട്ട ജില്ലാ കൺവൻഷൻ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശ ധീരതയും ആത്മാഭിമാനവും ദേശസ്നേഹവും കൈമുതലുള്ള പാർട്ടിയാണ് എൻ സി പി എന്നും അദ്ദേഹം പറഞ്ഞു.

Advertisements

മൂല്യച്യുതിയിൽപ്പെട്ട പാർട്ടിയെ ദിശാ ബോധത്തോടെ ഈ കാലഘട്ടത്തിൽ നയിക്കുവാൻ ഉള്ള ഉത്തരവാദിത്വമാണ് എൻ സി പി പ്രവർത്തകർ ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളാണ് കേരളത്തിൽ ഉള്ളത്. കേരളത്തിലെ എൻ സി പി ഇടതുപക്ഷത്തോടൊപ്പം കേരളത്തിൽ കഴിഞ്ഞ 24 വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ 24ന് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വൻ വിജയമാക്കാൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. പത്തനംതിട്ട ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റർ അഡ്വക്കേറ്റ് റോയ് വാരികാട്ട് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലയിൽ നിന്നും 300 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
എസ് സാബുഖാൻ, അഡ്വ. അനിൽകുമാർ, അഡ്വ. പി ജി ആനന്തൻ, അഡ്വ. ബിന്ദു സുകുമാരൻ, ലാൽജി എബ്രഹാം, ബിനുജോയ് പ്രക്കാനം എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച അനീഷ് കെ മത്തായിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Hot Topics

Related Articles