ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, പി.ആർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ മോഹൻ, അജിത് കുമാർ, മിനി സാവിയോ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്കുട്ടി കരിയാപുരയിടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആർ.മോഹനൻ നായർ, സുശീല മോഹനൻ, ലിസമ്മ സണ്ണി, ബിന്ദു അശോകൻ, രഞ്ജിത്ത് എം.ആർ, ബിന്ദു അജി, വിഷ്ണുരാജ്, ഉഷാകുമാരി, അനുഹരി , ഷാന്റി തോമസ്, ഓൾവിൻ തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ രമേശ് വെട്ടിമറ്റം,ജോഷി മൂഴിയാങ്കൽ, മധു കുമാർ കെ.പി, എബി ലുക്കോസ്,വി.വി ജോസഫ്, മുഹമ്മദ് കുട്ടി, പോൾ ജോസഫ്, ജോസഫ് വടക്കേൽ, രമേശൻ, ഈരാറ്റുപേട്ട എഇഒ ഷംല ബീവി സി.എം , ഈരാറ്റുപേട്ട ബി.ബി.സി ബിൻസ് ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് സജിമോൾ എൻ.കെ, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കെ.കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിൽ ആയിരുന്നതും 2018 ലെ പ്രളയത്തെ തുടർന്ന് കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കാൻ കഴിയാത്ത നിലയിലുമായിരുന്നു. ആ കാലയളവിൽ തന്നെ പുതിയ കെട്ടിട നിർമ്മാണത്തിന് ഒന്നാം ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ ഒന്നും സ്വീകരിക്കാതിരുന്നത് മൂലം കെട്ടിട നിർമ്മാണം നടന്നിരുന്നില്ല.
തുടർന്ന് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് ആദ്യം അനുവദിക്കപ്പെട്ട 50 ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുനരുജീവിപ്പിക്കുകയും തുടർന്ന് ഒരു കോടി രൂപ കൂടി അധികമായി അനുവദിപ്പിച്ച് ഒന്നരക്കോടി രൂപയുടെ കെട്ടിട നിർമ്മാണം യാഥാർത്ഥ്യമാക്കുകയായിരുന്നു. പൂഞ്ഞാർ രാജവംശം ആരംഭിച്ചതും ചരിത്ര പാരമ്പര്യം ഉള്ളതുമായ ഈ സ്കൂൾ 300 ഓളം കുട്ടികൾ പഠിക്കുന്നതും, ജില്ലയിലെ തന്നെ മികച്ച ഒരു പ്രാഥമിക പൊതുവിദ്യാലയം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതുമാണ്. സ്കൂൾ വിദ്യാർത്ഥികളുടെ മാനസിക, ബൗദ്ധിക ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിച്ചു. 10 ലക്ഷം രൂപയാണ് സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.