പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ റോഡിൽ മരം വീണു; കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം മരം വീണതോടെ വൻ ഗതാഗത തടസം; മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

കോട്ടയം: പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപംമരം കടപുഴകി വീണു. മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണതിനെ തുടർന്ന്വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയെങ്കിലും വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് വീണത് പൂർവസ്ഥിതിയിലാക്കാൻ ഏറെ സമയം വേണ്ടിവന്നു. ഇത് തുടർന്ന് റോഡിൽവൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറ്റുമാനൂർ മുതൽ കട്ടച്ചിറ വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നിരയാണ് കാണപ്പെട്ടത്. ഓഫീസുകളും സ്‌കൂളുകളും വിട്ട സമയമായിരുന്നതിനാൽ തിരക്ക് രൂക്ഷമായി. ദീർഘദൂര ബസ്സുകൾ അടക്കം ഏറെനേരം കുരുക്കിൽ പെട്ട് കിടന്നു. കോട്ടയം പാലാ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐ രാജേഷ്‌കുമാർ അപകടം നടക്കുമ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഇദ്ദേഹമാണ് അപകട വിവരം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിളിച്ചറിയിച്ചത്. രാജേഷ് കുമാറും, എ.എംവി.ഐ രാജു സി.ആറും ചേർന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായി നിന്നു.

Advertisements

Hot Topics

Related Articles