പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി; വീഡിയോ കാണാം

കോട്ടയം: പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. വെള്ളക്കെട്ടില്‍ ബസിന്റെ പകുതിയിലേറെ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.

Advertisements

ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറിയതിനെത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

Hot Topics

Related Articles