കോട്ടയം മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടൽ: ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണാതായി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണ്മാനില്ല. കോട്ടയം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾ പൊട്ടലിലാണ് 12 പേരെ കാണാതായത്.

Advertisements

മൂന്ന് വീടുകൾ ഒലിച്ച് പോയി. ഒരു വീട്ടിലെ 6 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട സാധ്യതയും സംസ്ഥാനത്ത് കനത്ത മഴയും തുടരുന്നതിനാൽ റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നമ്പർ –
8606883111
9562103902
9447108954
9400006700
ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles