കോട്ടയം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; കുട്ടിക്കലില്‍ ഏഴു പേരെ കാണാതായി; വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വാസവന്‍

കോട്ടയം: ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisements

കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ വീടുകള്‍ ഒലിച്ചു പോയി ഏഴ് പേരെ കാണാതായി.
കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ആളുകളെ കാണാതായത്. കാഞ്ഞിരപ്പള്ളി നഗരത്തില്‍ വന്‍ വെള്ളപ്പൊക്കം. കാഞ്ഞിരപ്പള്ളി ടൗണിലെ കടകളില്‍ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ടൗണില്‍ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തില്‍ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികള്‍.

Hot Topics

Related Articles