എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു; ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ലഘു മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു; മേഘവിസ്‌ഫോടനം എന്ത്, എങ്ങനെ?

സ്വന്തം ലേഖകന്‍

Advertisements

പത്തനംതിട്ട: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നാഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളംകെട്ട് രൂപപ്പെട്ടു. തെന്മല പാറപ്പര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കാക്കി, ആനതോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയര്‍ന്നു.

തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. റോഡുകളില്‍ വെള്ളക്കെട്ട് രൂപംകൊണ്ടു.

മറ്റു നാശനഷ്ടങ്ങളില്ല. വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്‌ഫോടനം എന്നുപറയുന്നത്. മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്‌ഫോടനം എന്നുവിളിക്കാം. നിമിഷങ്ങള്‍ കൊണ്ട് മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവന്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും.

കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളില്‍, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുക. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടെ മഞ്ഞുകണങ്ങള്‍ ഭൂഗുരുത്വാകര്‍ഷണത്തില്‍ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങള്‍, കൂടുതല്‍ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോള്‍ അന്തരീക്ഷതാപനില ഉയര്‍ന്നതായതില്‍ മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയില്‍ പതിക്കുന്നു.

Hot Topics

Related Articles